പാനിപൂരി വിറ്റ് ഥാർ വാങ്ങിയ 22കാരിയെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഡൽഹിയിലുള്ള 22കാരിയായ തപ്സി ഉപധ്യായ് ആണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്.
ബിടെക് ബിരുദദാരിയായ തപ്സിയുടെ ‘ബിടെക് പാനിപൂരി വാലി’ എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റാൾ തിലക് നഗറിലാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 സ്റ്റാളുകളുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
ഇവർ ഥാർ ഓടിച്ചുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാനിപൂരി വിൽക്കുന്ന സ്റ്റാൾ ഥാറിൽ കെട്ടിവലിച്ച് കൊണ്ടുവരുന്നതും വീഡിയോയിൽ കാണാം.
What are off-road vehicles meant to do?
Help people go places they haven’t been able to before..
Help people explore the impossible..
And in particular we want OUR cars to help people Rise & live their dreams..
Now you know why I love this video…. pic.twitter.com/s96PU543jT
— anand mahindra (@anandmahindra) January 23, 2024
ഒരു ദിവസം കൊണ്ടല്ല, ആയിരം ദിവസങ്ങളുടെ പ്രയത്നത്തിന്റെ ഫലമായാണ് ഈ സ്വപ്ന നേട്ടത്തിലെത്തിയതെന്ന് ഈ വീഡിയോയിൽ അവർ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയും തപ്സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തപ്സിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എഴുതിയത് ഇങ്ങനെയാണ്. ”എന്താണ് ഓഫ് റോഡ് വാഹനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ? മുമ്പൊരിക്കലും എത്തിപ്പെടാന്‍ കഴിയാത്തിടത്ത് ആളുകളെ എത്തിക്കാന്‍. അസാധ്യമായതിലൂടെ സഞ്ചരിക്കാന്‍… ഏറ്റവും പ്രധാനമായി ഞങ്ങളുടെ വാഹനങ്ങളിലൂടെ മറ്റുള്ളവര്‍ ഉയര്‍ന്നുവരാനും അവരുടെ സ്വപ്ന ജീവിതം നയിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഈ വീഡിയോ ഞാന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്ന്”
പ്രതികരിക്കാൻ ഇവിടെ എഴുതുക