ഇംഫാല്‍: ബോക്സിങ്ങിൽ ആറ് തവണ ലോക ജേതാവും 2012 ഒളിംപിക്സ് മെഡലിസ്റ്റുമായ ഇന്ത്യന്‍ വനിത ബോക്സിംഗ് ഇതിഹാസം മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധി അവസാനിച്ചതോടെയാണ് 41കാരിയായ മേരി വിരമിക്കുന്നത്. എലൈറ്റ് തലത്തില്‍ പുരുഷ, വനിത ബോക്സര്‍മാര്‍ക്ക് 40 വയസ് വരെ മത്സരിക്കാനുള്ള അനുമതിയെ രാജ്യാന്തര ബോക്സിംഗ് അസോസിയേഷന് അനുവദിച്ചിട്ടുള്ളു. മണിപ്പൂരില്‍ നിന്നുള്ള മേരി കോം ഇന്ത്യയുടെ അഭിമാനമായ കായിക താരങ്ങളിലൊരാളാണ്.
പ്രായം നാല്പത്തിയൊന്ന് ആയെങ്കിലും മത്സരിക്കാനുള്ള ഊര്‍ജം ഇപ്പോഴുമുണ്ടെന്നാണ്മേരി കോമിന്റെ പ്രതികരണം. ‘എനിക്ക് ഇപ്പോഴും മത്സരിക്കാനുള്ള അഭിനിവേശമുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രായ പരിധി കണക്കിലെടുത്ത് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതിനാല്‍ മത്സരങ്ങളില്‍ നിന്ന് വിടവാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് മേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക