പത്മഭൂഷണ്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ. ജനസംഘം സ്ഥാപക നേതാവായ ഓ രാജഗോപാൽ പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നാണ് പട്ടികയിൽ ഇടം പിടിച്ചത്.
കേരളത്തിൽ നിന്നുള്ള ഏറ്റവും മുതിർന്ന ബിജെപി നേതാവായ രാജഗോപാൽ അന്തിമ പട്ടികയിൽ ഇടംപിടിച്ചതായി അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നും സന്ദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് അന്തിമ പട്ടിക പുറത്തു വരിക.
കോൺഗ്രസ് എംപി ശശിതരൂരിനെ വാനോളം പുകഴ്ത്തിയ ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശശി തരൂരിന് വീണ്ടും വീണ്ടും ജയിക്കാൻ കഴിഞ്ഞത് തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞതുകൊണ്ടാണ് എന്നും ഇനി അടുത്ത കാലത്ത് മറ്റാർക്കെങ്കിലും അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ പരാമർശം വിവാദമായതോടെ തരൂരിനെ കുറിച്ചുള്ള പരാമർശം താൻ ഉദ്ദേശിച്ച രീതിയിൽ അല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പിന്നീട് അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക