ശിവകാര്ത്തികേയൻ നായകനായെത്തുന്ന ചിത്രം ‘എസ്കെ 21’ ഈ വർഷം വേനലവധിക്ക് റിലീസ് ആകുമെന്ന് ശിവകാർത്തികേയൻ. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി.
അയലാന്റെ പ്രമോഷനിടെ എസ്കെ 21 ഏകദേശം എൺപത് ശതമാനത്തോളം ഷൂട്ടിംഗ് പുരോഗമിച്ചതായി ശിവകാർത്തികേയൻ പറഞ്ഞത്.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രാജ്കുമാര് പെരിയസ്വമിയാണ്. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിര്‍മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക