ന്യൂഡല്‍ഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയാണ് ഗാനം പുറത്തിറക്കിയത്.
‘സപ്നേ നഹി ഹഖീഖത് ബുണ്ടേ ഹേ, ‘തബി തോ സാബ് മോദി കൊ ചുമന്‍തെ ഹെ’ എന്ന പ്രചാരണ ഗാനമാണ് പുറത്തിറക്കിയത്. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നില്ല, അതിനാലാണ് എല്ലാവരും മോദിയെ തെരഞ്ഞെടുക്കുന്നത് എന്ന് ഗാനത്തില്‍ പറയുന്നു. രണ്ട് മിനിറ്റ് പത്തു സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.
सपने नहीं हकीकत बुनते हैं,
तभी तो सब मोदी को चुनते हैं…Today, BJP National President Shri @JPNadda launched BJP's official campaign for the 2024 general elections in the virtual presence of Honourable Prime Minister @narendramodi. pic.twitter.com/cqpcekKWEV
— BJP (@BJP4India) January 25, 2024
ജനങ്ങള്‍ എന്തുകൊണ്ട് നരേന്ദ്രമോദിയെ ഇഷ്ടപ്പെടുന്നു എന്നതാണ് ഗാനത്തില്‍ സൂചിപ്പിക്കുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ അടക്കം ഗാനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നാണ് ഗാനത്തിൽ പറയുന്നത്. വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ലെന്നും മോദി അതിനെ യാഥാർഥ്യത്തിൽ എത്തിച്ചുവെന്നും ഇതിൽ പറയുന്നു.
പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുന്നത്, വിദേശരാജ്യ തലവന്മാരുമായുള്ള കൂടിക്കാഴ്ച, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നത്, ജി 20 ഉച്ചകോടി തുടങ്ങിയവ ദൃശ്യങ്ങളിലുണ്ട്. രാമക്ഷേത്രത്തിലെ ദണ്ഡാവത് പ്രണാമം ആണ് വീഡിയോയിലെ അവസാനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക