തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. മുകുന്ദനുണ്ണി (19), ഫെർഡ് (19), ലിബിനോൺ (20) എന്നിവരാണു മരിച്ചത്.
വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളാണു മരിച്ച മൂന്നുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണു സംഭവം.
നാലുപേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്.ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക