സിമയോൺ സംവിധാനം ചെയ്യുന്ന ‘വൺ പ്രിൻസസ് സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ എത്തി. ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ.
മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ അക്കോട്ട് നിർവ്വഹിക്കുന്നു.
കോ പ്രൊഡ്യൂസർ യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ് എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക