ഇന്ത്യയിൽ ജനപ്രീതി ഏറ്റവും കൂടുതലുള്ള ഉള്ള നടിമാർ ആരെന്ന ചോദ്യത്തിന് ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യൻ നടിമാര്‍ക്ക് രാജ്യമൊട്ടാകെ ജനപ്രീതി ലഭിക്കുന്നുണ്ട്. ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ ആറുപേരും തെന്നിന്ത്യയിലെ സൂപ്പർ നടിമാരാണ്.
പട്ടികയിൽ ഒന്നാം സ്ഥാനം നടി സാമന്തയ്ക്കാണ്. 2023ല്‍ സാമന്തയ്ക്ക് വമ്പൻ ഹിറ്റ് സിനിമകള്‍ ഒന്നും ഇല്ലെങ്കിലും ജനപ്രീതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. വൻ ഹൈപ്പിൽ വിജയ് ദേവരക്കൊണ്ടയും സാമന്തയും ഒന്നിച്ച ‘കുഷി’ ചിത്രം പോലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം അല്ല കാഴ്ച്ച വെച്ചത്. ബോളിവുഡിലെ വമ്പൻ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
2023ല്‍ ദേശീയ അവാര്‍ഡ് നേടിയ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം ആലിയ സ്വന്തമാക്കിയത്. ദീപിക പദുക്കോണാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക