കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സ്കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഒന്നാം വളവിന് താഴെയായിരുന്നു സംഭവം.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എതിർഭാഗത്തേക്ക് പോകാതെ മതിലിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി. എതിർവശത്ത് വലിയ കുഴിയാണ് ഉണ്ടായിരുന്നത്.
മലപ്പുറം വേങ്ങരയിലെ കെആർഎച്ച്എസ് സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ഇവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ നിന്നും മടങ്ങവെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക