വിപണിയിൽ ഏറെ സ്വാധീനമുള്ള ദക്ഷിണ കൊറിയൻ ബ്രാൻഡാണ് എൽജി. ഇപ്പോഴിതാ എൽജിയുടെ ഏറ്റവും പുതിയ എല്‍ജി ക്യുഎന്‍ഇഡി 83 സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു.
കാണികള്‍ക്ക് മികച്ച കാഴ്ച നല്കുന്ന തരത്തിലാണ് ഈ ടിവി എല്‍ജി നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.
വിഷ്വൽ എക്സലൻസിനും ഇമ്മേഴ്സീവ് എന്റർടൈൻമെന്റിനുമായി പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യയാണ് ക്യുഎൻഇഡി 83 സീരീസിനായി എൽജി നൽകിയിരിക്കുന്നത്.
നാനോസെൽ സാങ്കേതികവിദ്യ നൽകിയിരിക്കുന്ന ഈ ടിവിയുടെ ഡിസ്പ്ലേയ്ക്ക് 120hz പുതുക്കൽ നിരക്കാണ് അവകാശപ്പെടാനുള്ളത്. സംഭവങ്ങൾ നേരിട്ട് കാണുന്നത് പോലുള്ള ദൃശ്യാനുഭവം ഇതുമൂലം ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും.
ഉപയോക്താക്കളുടെ ഹോം എന്റർടൈൻമെന്റ് അനുഭവത്തെ പുതിയ രീതിയിൽ നിർവ്വചിക്കാൻ ക്യുഎൻഇഡി 83 സീരീസിന് സാധിക്കും എന്നാണ് എൽജി അവകാശപ്പെടുന്നത്.
ഡോൾബി വിഷൻ & അറ്റ്മോസ്, എഐ സൂപ്പർ അപ്സ്കേലിംഗ്, ലോക്കൽ ഡിമ്മിംഗ്, മികച്ച ഗെയ്മിങ് അനുഭവം എന്നിവയെല്ലാം ഈ സീരീസിന്റെ എടുത്തു പറയേണ്ട മറ്റ് സവിശേഷതകൾ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക