ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങളോടും വസ്തുക്കളോടും താല്‍പ്പര്യം തോന്നാറുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യവശങ്ങളെ കുറിച്ച് പലര്‍ക്കും സംശയമാണ്. ഗര്‍ഭകാലത്ത് തേന്‍ കഴിക്കുമ്പോള്‍ അത് ഗുണമാണോ ദോഷമാണോ ചെയ്യുക എന്ന് അറിഞ്ഞിരിക്കാം.
സാധാരണ ഗര്‍ഭകാലത്ത് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. എന്നാല്‍, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തേന്‍ വളരെ മുന്നിലാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായ ഗര്‍ഭകാലത്ത് തേന്‍ കഴിക്കുന്നതിലൂടെ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാൻ സാധിക്കും. അതുപോലെ, നല്ല രീതിയില്‍ ഉറക്കം കിട്ടാനും അസ്വസ്ഥതയും പ്രശ്നങ്ങളും ഇല്ലാതാക്കാനും തേന്‍ വളരെ നല്ലതാണ്.
ഗര്‍ഭകാലത്ത് ഒരു പനിയോ ജലദോഷമോ വന്നാല്‍ തന്നെ, ഭയക്കുന്നവര്‍ക്ക് തേന്‍ ഒരാശ്വാസം കൂടിയാണ്. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തേനിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക