വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ല. സോണിയ ഗാന്ധിയെ കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിക്കാനാണു കോൺഗ്രസിന്റെ പദ്ധതി. റായ്ബറേലിയയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടുള്ളവരുടെ പേര് പരിഗണിക്കും. ഇത്തവണ എങ്ങനെയെങ്കിലും വിജയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാർട്ടി.
ഹരിദ്വാറിൽ നിന്ന് ലോക്സഭ തെരെഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് ജില്ല നേതൃത്വം ആവശ്യം ഉന്നയിച്ചു. പ്രിയങ്ക മത്സരിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്ന ഹരിദ്വാറാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
കോൺഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഉത്തരാഖണ്ഡിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും വരുത്താൻ സാധിച്ചിരുന്നില്ല. പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കാൻ പാർട്ടി ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗത്തിൽ തീരുമാനമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക