രൺബീർ കപൂർ ചിത്രം ആനിമൽ ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചത്. സ്ട്രീമിങ്ങിന് എത്തുന്നത് ചിത്രത്തിൻറെ പ്രത്യേക പതിപ്പാണ്.
ടി-സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആനിമൽ. ചിത്രത്തിൽ രശ്മിക മന്ദനയാണ് നായിക.
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. ധനികനായ വ്യവസായി ബൽബീർ സിങ്ങിന്റെ മകൻ അർജുൻ സിങ് ആയാണ് ചിത്രത്തിൽ രൺബീർ കപൂർ പ്രത്യക്ഷപ്പെടുന്നത്.
ബോബി ഡിയോൾ, തൃപ്തി ഡിമിത്രി, ലിയോൺ ഉംഗ്, അനിൽ കപൂർ, സലോണി ബത്ര, ശക്തി കപൂർ, ശരത്ത് സക്സേന, കിഷോർ ഭട്ട് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക