തൃശൂർ: പള്ളി പെരുന്നാളിന് റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്.
ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടക്കിന് കാരണമായത്. ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് ഇന്ന് വൈകിട്ട് ഓടെയാണ് അപകടം ഉണ്ടായത്.
പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് സംഭവം.
തീപിടുത്തത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് കത്തി നശിച്ചു. ശ്രീകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. സമീപത്തെ കടയിലേക്കും തീ പടർന്നെങ്കിലും വേഗത്തിൽ അണച്ചു.
പരിക്കേറ്റ ശ്രീകാന്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക