മെലിഞ്ഞവര്‍ക്ക് നെയ്യ് ധാരാളമായി ചേര്‍ത്ത ഭക്ഷണങ്ങള്‍ നല്‍കുന്നത് അമ്മമാരുടെ പണ്ടുമുതലുള്ള ശീലമാണ്. ഉയര്‍ന്ന കലോറി ഉള്ളതിനാലാണ് നെയ്യ് ശരീരഭാരം കൂട്ടാനായി ഉപയോഗിക്കുന്നത്.
എന്നാല്‍, മിതവും കൃത്യവുമായി നെയ്യ് ഉപയോഗിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും നെയ്യ് ഉപയോഗിക്കാം എന്നതാണ് പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
ശരീരഭാരം നിയന്ത്രിക്കും
നെയ്യ് ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാമെന്നത് എങ്ങനെ നമ്മുടെ കൃത്യനിഷ്ഠയെ ആശ്രയിച്ചിരിക്കും. നെയ്യിലുള്ള ഒരു ഘടകമാണ് മീഡിയം ചെയിന്‍ ഫാറ്റി ആസിഡ്. ദഹനപ്രക്രിയയെ ഇത് കാര്യക്ഷമമാക്കുന്നു.
ഫാറ്റി ആസിഡുകളേക്കാള്‍ വേഗത്തില്‍ മെറ്റബോളിസത്തിന് ഇത് സഹായിക്കുന്നു. മീഡിയം ചെയിന്‍ ഫാറ്റി ആസിഡ് കൊഴുപ്പായി സംഭവിക്കുന്നതിനേക്കാള്‍ ശരീരത്തില്‍ ഊർജം ഉൽപ്പാദിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഉപാപചയ നിരക്ക് വേഗത്തിലാക്കാനും ഇത് ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക