കീ ബോർഡ് ഉപോയോഗിച്ചുള്ള ടൈപ്പ് ചെയ്യുന്നതിനു പകരം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കൈകൊണ്ടുള്ള എഴുത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം. നോർവേ ആസ്ഥാനമായുള്ള ഗവേഷകർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓർമശക്തി വർധിപ്പിക്കുവാനും ഇതുവഴി സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. പുതിയ വിവരങ്ങൾ ശേഖരിക്കാനും ഗ്രഹണശക്തി മെച്ചപ്പെടുത്താനും കൈകൊണ്ടുള്ള എഴുത്ത് വഴി സാധിക്കുമെന്നും ഗവേഷകർ കണ്ടെത്തി.
ടൈപ്പിംഗ് രീതിയും കൈകൊണ്ടുള്ള എഴുത്ത് രീതികളിലും ഉൾപ്പെട്ടിരിക്കുന്ന ന്യൂറൽ നെറ്റ്വർക്കുകളെ കുറിച്ച് നടത്തിയ പഠനത്തിലൂടെയാണ് കണ്ടെത്തൽ.
36 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പേന കീ ബോർഡിനേക്കാൾ ശക്തമാണെന്നാണ് ഗവേഷകർ പറയുന്നത്.
ടാബ്ലറ്റുകളിൽ എഴുതാനും വായിക്കാനും ശീലിച്ച പുതിയ തലമുറയിലെ കുട്ടികളേക്കുറിച്ചും പഠനത്തിലുണ്ട്. ഇക്കൂട്ടരിൽ സമാനമായ വാക്കുകൾ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക