മലയാളികളുടെ പ്രിയപ്പെട്ട നടി സ്വാസികയും പ്രേം ജേക്കബും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.
ഇപ്പോഴിതാ ഇരുവരുമൊത്തുള്ള വെഡിങ് ഗാനം വൈറലാകുകയാണ്. സ്വാസികയുടെ വിവാഹം നടന്ന ജനുവരി 24നാണ് ഈ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
റൊമാന്റിക് മോഡിലുള്ള സ്വാസികയെയും പ്രേമിനെയും വീഡിയോയില്‍ കാണാം. ഗൗതം വിന്‍സന്റ് ആണ് ഗാനത്തിന് സംഗീതം നല്‍കിയത്.
ജോസിമ ഷാജിയുടെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സോണി മോഹനും ഋധു കൃഷ്ണയും ചേര്‍ന്നാണ്. ഗാനം ഇതിനോടകം നിരവധി പേരാണ് കണ്ടത്.
ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താൻ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക