ഫാറ്റി ലിവര്‍ ഇന്നത്തെ സമൂഹത്തിൽ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗത്തെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്.
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും ഇത് മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയായ അവസ്ഥയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഉണ്ടായിരിക്കെ എല്‍.എഫ്.റ്റി-യില്‍ അപാകതകളുണ്ടാകയും ചെയ്താല്‍ ഭാവിയില്‍ അത് ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങളിലേക്കും വഴിവെക്കും.
ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങള്‍
1. ഛര്‍ദി
2. കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
3. അടിവയറ്റില്‍ ഉണ്ടാകുന്ന നീര്.
4. വിശപ്പിലാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക