ഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ 13 ജവാന്മാര്ക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ മൂന്ന് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക