മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതം. പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവര് വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത ഒരു മനുഷ്യന്റെ യാത്ര എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കഥയിലെ ആദ്യ കാലത്തെ നജീബിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/PrithvirajSukumaran/posts/965053288320558?ref=embed_post
ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.
160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് ആടുജീവിതം. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എ.ആര്. റഹ്മാനാണ്. ഛായാഗ്രഹണം സുനില്‍ കെ.സ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക