ഇളയരാജയുടെ മകളും സംഗീതസംവിധായികയും ഗായികയുമായ ഭവതാരിണിയുടെ മരണം കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാലോകത്തെ ആകമാനമാണ് ദുഃഖത്തിൽ ആഴ്ത്തിയത്. ജനുവരി 25-നാണ് ഭവതാരിണി അന്തരിച്ചത്. കരളിലെ അർബുദത്തെ തുടർന്ന് ഏതാനും മാസങ്ങളായി ശ്രീലങ്കയിൽ ചികിത്സയിലായിരുന്നു ഭവതരിണി.
ഇപ്പോഴിതാ ഭവതാരിണിക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അടുത്ത ബന്ധുവും നടനും സംവിധായകനുമായ വെങ്കട് പ്രഭു.
‘ഭവത, നമ്മളൊരുമിച്ചുള്ള അവസാന ചിത്രം’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്. യുവന് ശങ്കര്‍ രാജയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രവും വെങ്കട് പ്രഭു പങ്കുവച്ചു.
സംഗീതജ്ഞന് ഗംഗയ് അമരന്റെ മകനാണ് വെങ്കട് പ്രഭു. ഇളയരാജയുടെ അനന്തിരവനുമാണ്. ഭവതാരിണിയുടെ സംസ്കാര ചടങ്ങിനിടെ വെങ്കട് പ്രഭു പൊട്ടിക്കരയുകയായിരുന്നു. വെങ്കട് പ്രഭുവിന്റെ ഗോവ, മാനാട് എന്നീ സിനിമകളിലും ഭവതരിണി പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക