ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം പ്രതിസന്ധിയിലായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകിയ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തി.
മൂടല്‍മഞ്ഞ് ദൂരക്കാഴ്ചാപരിധി കുറച്ചതിനാല്‍ 50-ല്‍ അധികം വിമാനങ്ങള്‍ വൈകി. അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസുകള്‍ ഉള്‍പ്പെടെ മൂടല്‍മഞ്ഞ് കാരണം നിര്‍ത്തിവെച്ചു.
ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
ചൊവ്വാഴ്ച രാത്രി 09:30 മുതല്‍ ബുധനാഴ്ച രാവിലെ ഏഴുമണി വരെയുള്ള സമയത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ജയ്പുര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക