ന്യൂഡൽഹി: നാളെ ഫെബ്രുവരി ഒന്നാണ്. അടുത്തമാസം ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധികൾ അറിഞ്ഞിരിക്കണം.
ബാങ്ക് അവധികൾ അറിഞ്ഞ ശേഷം ഇടപാടുകൾക്കായി സജ്ജമാകുക. അടുത്ത മാസം നിരവധി അവധികളാണ് ഉള്ളത്.
ഇപ്പോഴിതാ ഫെബ്രുവരി മാസത്തെ ബാങ്ക് ഹോളിഡേ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. 29 ദിവസമുള്ള ഈ മാസം 11 ദിവസം ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് അവധിയാണ്.
ഫെബ്രുവരി മാസത്തിലെ അവധികളിൽ രണ്ടാം ശനി, നാലാം ശനി, ഞായർ എന്നീ ദിനങ്ങളും ഉൾപ്പെടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഈ അവധി വ്യത്യസ്തമായിരിക്കും.
ഫെബ്രുവരി മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ….
ഫെബ്രുവരി 4 – ഞായറാഴ്ച
ഫെബ്രുവരി 10 – രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 11 – ഞായറാഴ്ച
ഫെബ്രുവരി 14 – ബസന്ത് പഞ്ചമി/സരസ്വതി പൂജ അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 18 – ഞായറാഴ്ച
ഫെബ്രുവരി 19 – ഛത്രപതി ശിവജി മഹാരാജ് ജയന്തി ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 20 – സംസ്ഥാന ദിനം ഐസ്വാൾ, ഇറ്റാനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 24 – നാലാം ശനിയാഴ്ച
ഫെബ്രുവരി 25 – ഞായറാഴ്ച
ഫെബ്രുവരി 26 – നിയോകം ഇറ്റാനഗറിൽ ബാങ്കുകൾക്ക് അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക