യുവതാരനിര അണിനിരന്ന് ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഫെബ്രുവരി തീയേറ്ററുകളിലെത്തുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു ഡിസ്ട്രിബ്യുട് ചെയ്യുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന പോസ്റ്ററുകളും പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ വമ്പൻ ബജറ്റ് ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഏറ്റെടുത്തത്. ടൈറ്റിൽ അനൗണ്സ്മെന്റ് ദിവസം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്നാട്ടിലുമായിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
കൊച്ചിയിലെ മഞ്ഞുമ്മൽ നിന്നൊരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് പോകുന്ന യാത്രയും അതേ തുടർന്നു അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക