മീര ജാസ്മിന്, നരേന് എന്നിവർ എത്തിയ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീന്‍ എലിസബത്ത്’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനു എത്തുക. ഫെബ്രുവരി 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഡിസംബര്‍ 29 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റൊമാന്റിക് കോമഡി എന്റർടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മീര ജാസ്മിനും നരേനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേർന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ ടി സത്യന് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക