വയനാട്: വയനാട് പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കൊന്നു.
താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെയാണ് കൊന്നത് . ഇന്ന് പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.
ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ഒച്ച വച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക