മികച്ച ജനപിന്തുണയോടെ ബി ജെ പി സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമൻ വ്യക്തമാക്കി. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്തുകൊണ്ട് ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ കൂടി. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് ഇന്ത്യയെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. “സബ്കാ സാത്, സബ്കാ വികാസ്” മന്ത്രവുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തില്‍ രാജ്യത്തിന് അനുകൂലമായമാറ്റങ്ങള് ഉണ്ടാക്കി” നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക