കടുത്ത വെയില് അടുക്കളത്തോട്ടത്തിലെ പല പച്ചക്കറി ചെടി വാടാൻ തുടങ്ങും. നന്നായി നനച്ച് കൃത്യമായ പരിചരണം നല്കിയിട്ടില്ലെങ്കില് ഈ വേനലിനെ നമ്മുടെ അടുക്കളത്തോട്ടത്തിന് അതിജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും.
കറിവേപ്പ് ഇതില്‍ പ്രധാന പരിചണം ആവശ്യമുള്ള ചെടിയാണ്. വേനലില്‍ നിന്നും കറിവേപ്പ് ചെടിയെ സംരക്ഷിക്കാൻ ചില പൊടികൈകൾ നോക്കാം.
1. ചെടിയുടെ ചുവട്ടില്‍ തണുത്തി കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക.
2. മോരും തൈരും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളിലും തടത്തിലും ഒഴിക്കാം.
3. ഉണങ്ങിയ കരിയില തടത്തിലിട്ടു കൊടുക്കുന്നത് വേരുകളില്‍ വെയില് അടിക്കാതിരിക്കാന്‍ സഹായകമാണ്. ശീമക്കൊന്നയുടെ പച്ചയിലകളിട്ടു കൊടുക്കുന്നതും ഏറ്റവും നല്ലതാണ്.
5. മുട്ടത്തോട്, മീന്‍ കഴുകിയ വെള്ളം, ചായയുടെ ചണ്ടി എന്നിവ ഈ സമയത്ത് വളമായി നൽകാം.
5. ചകിരി കൊണ്ടു പുതയിടുന്നതും നല്ല ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക