റാഞ്ചി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാർഖണ്ഡിൽ പ്രവേശിക്കും. പാകൂർ അതിർത്തി വഴി ജാർഖണ്ടിൽ എത്തുന്ന യാത്ര എട്ട് ദിവസങ്ങൾ കൊണ്ട് 13 ജില്ലകളിലായി 804 കിലോമീറ്റർ സഞ്ചരിക്കും.
കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യ സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെയാണ് യാത്ര സംസ്ഥാനത്ത് എത്തുന്നത്.
അതേസമയം, ഝാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ചംപൈ സോറനെ ഗവർണർ ക്ഷണിച്ചു. ഇന്ന് ചംപൈ സോറന്റെ സത്യപ്രതിജ്ഞ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക