വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കാനായാണ് ഇത്.
ഇതിനായുള്ള അവസാന തീയതി തീയതി ഫെബ്രുവരി 29 ആണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
വാഹന ഉടമകൾക്ക് സ്വയം മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പരിവാഹൻ വെബ്സൈറ്റിൽ സൗകര്യ മേർപ്പെടുത്തി.
ഇതിന് സാധിക്കാത്ത സാഹചര്യത്തിൽ മാത്രം രജിസ്റ്ററിംഗ് അതോറിറ്റിയുമായി ബന്ധപ്പെട്ട് മൊബൈൽ അപ്ഡേഷൻ പൂർത്തീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക