ഇളയദളപതി വിജയ് തന്റെ രാഷ്ട്രീയപാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് രാഷ്ട്രീയപാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. പാർട്ടിയുടെ റജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി. ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ആണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
പാർട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ആഘോഷ പരിപാടികൾ ആണ് പാർട്ടി അംഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്നും ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണ്ണമായും തന്റെ പാർട്ടി ഇല്ലാതാക്കും എന്നും വിജയ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക