സുപ്രധാന നാഴികക്കല്ല് കടന്ന് വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്. യൂട്യൂബ് മ്യൂസിക്, പ്രീമിയം എന്നിവയിലെ വരിക്കാരുടെ എണ്ണം 100 മില്യണ്‍ പിന്നിട്ടിരിക്കുകയാണ്. അധികൃതര്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2015-ലാണ് യൂട്യൂബ് മ്യൂസിക് എന്ന സേവനവുമായി യൂട്യൂബ് വരുന്നത്. തടസ്സങ്ങള്‍ ഏതുമില്ലാതെ ബാക്ക്ഗ്രൗണ്ട് പ്ലേയടക്കമുള്ള സംവിധാനങ്ങളോടെ യൂട്യൂബ് കണ്ടന്റുകള്‍ ആസ്വദിക്കാമെന്നതായിരുന്നു യൂട്യൂബ് മ്യൂസിക്കിന്റെ സവിശേഷത.
യൂട്യൂബിന്റെ പ്രീമിയം സബ്സ്ക്രിപ്ഷനും വന്‍സ്വീകാര്യതയാണ് കിട്ടിയത്. ഇന്ന് യൂട്യൂബ് മ്യൂസിക്, പ്രീമിയം എന്നീ സേവനങ്ങള്‍ നൂറിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭിക്കും. ജനറേറ്റീവ് എഐ പ്രീമിയം വരിക്കാര്‍ക്കായി ലഭ്യമാക്കിയപ്പോള്‍ യൂട്യൂബ് മ്യൂസിക്കില്‍ പോഡ്കാസ്റ്റ് ഫീച്ചറും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക