കലർപ്പില്ലാത്ത പാനീയമാണ് ലസ്സി. ഉത്തര്യേന്തിയിൽ നിന്നെത്തിയ സ്വീറ്റ് ലസ്സിക്ക് ആരാധകർ ഏറെയാണ്. പല ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കാമെങ്കിലും മാങ്ങയും തൈരും ചേര്‍ത്ത് ഉണ്ടാക്കുന്ന മാംഗോ ലസ്സി വളരെ ജനപ്രിയമാണ്. വേനല്‍ക്കാലങ്ങളില്‍ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ ലസ്സി സൂപ്പറാണ്. ഒന്ന് കൂൾ ആകാൻ രണ്ടു ലസ്സി രുചികൾ പരിചയപ്പെടാം. സ്വീറ്റ് ലസ്സി, മാംഗോ ലസ്സി.
സ്വീറ്റ് ലസ്സി
തൈര് – 1 കപ്പ്
ഐസ് ക്യൂബ്സ്
പഞ്ചസാര
ഒരു മിക്സി ജാറിലേക്കു തൈര്, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ അടിച്ചെടുക്കുക. സ്വീറ്റ് ലസ്സി തയാർ
മാങ്കോ ലസ്സി
തൈര് – 1 കപ്പ്
പഴുത്ത മാങ്ങ – 1
ഐസ് ക്യൂബ്സ്
പഞ്ചസാര
തയാറാക്കുന്ന വിധം
ഒരു മിക്സി ജാറിലേക്കു തൈര്, പഴുത്ത മാങ്ങാ കഷ്ണങ്ങൾ, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുക്കുക. മാങ്കോ ലസ്സി തയാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക