തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ അരിയും മുളകും കുറഞ്ഞ നിരക്കില്‍ തെലങ്കാനയില്‍ നിന്നും എത്തിക്കും.
ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി.
വില സംബന്ധിച്ച അന്തിമതീരുമാനം വരും ദിവസങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ തീരുമാനിക്കും.
അരിയുടേയും മുളകിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. വില വര്‍ധനവ് തടയുക ലക്ഷ്യത്തോടെയാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക