കേരള കോൺഗ്രസ്(എം) അംഗം ഷാജു തുരുത്തൻ പാലാ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിൽ ആകെ 26 അംഗങ്ങളാണ് ഉള്ളത്. ഇവരിൽ 17 അംഗങ്ങളുടെ വോട്ടും ഷാജുവിനാണ് ലഭിച്ചത്. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്ന സ്വതന്ത്ര അംഗവും ഇടതു സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തി.
യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസി വി സി തയ്യിലിന് 10 വോട്ട് പ്രതീക്ഷിച്ചിടത്ത് 9 വോട്ട് മാത്രമാണ് ലഭിച്ചത്. ഇടതുമുന്നണിയുടെ ധാരണ പ്രകാരം സിപിഐഎം പ്രതിനിധി രാജിവച്ചതിനെത്തുടർന്നാണ് വീണ്ടും നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക