മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരത് രത്ന. പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന 96 വയസ്സിലാണ് അദ്വാനിയെ തേടിയെത്തുന്നത്. ഭാരത് രത്ന ലഭിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്ദേഹത്തെ അറിയിച്ചത്.
ഫോണിൽ വിളിച്ച് പ്രധാനമന്ത്രി അദ്വാനിയെ അഭിനന്ദിക്കുകയും ചെയ്തു. ഭാരത് രത്ന നൽകി അദ്വാനിയെ ആദരിക്കുന്ന കാര്യം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ബഹുമതിയുടെ പശ്ചാത്തലത്തിൽ അദ്വാനിയെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തതായും നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മാരകമാണെന്നും നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്ര തന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം എന്നും നരേന്ദ്രമോദി പറഞ്ഞു.
താഴെത്തട്ടിൽ പ്രവർത്തിച്ചു തുടങ്ങി ഉപ പ്രധാനമന്ത്രി എന്ന നിലയിൽ രാഷ്ട്രത്തെ സേവിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ നടത്തിയ പാർലമെന്ററി ഇടപെടലുകൾ എല്ലായിപ്പോഴും മാതൃകാപരമായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക