താജ്മഹലിൽ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ഹിന്ദുമഹാസഭ കോടതിയെ സമീപിച്ചു. ഫെബ്രുവരി 6 മുതൽ 8 വരെ ഈ വർഷത്തെ ഉറൂസ് നടക്കാനിരിക്കെയാണ് ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ഹിന്ദുമഹാസഭ ആഗ്ര കോടതിയെ സമീപിച്ചിരിക്കുന്നത്.
പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട താജ്മഹലിൽ മതപരമായ ആചാരങ്ങൾ നടത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുമഹാസഭ ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രാചീനമായ ഹിന്ദുമതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സൂചിപ്പിച്ചു കൊണ്ടാണ് ഹിന്ദു മഹാസഭ ഹർജി സമർപ്പിച്ചിട്ടുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം.
ഇത് സ്ഥിരീകരിക്കുന്നതിനു വേണ്ട തെളിവുകളും രേഖകളും തങ്ങളുടെ പക്കൽ ഉണ്ടെന്നാണ്ഹിന്ദുമഹാസഭ അവകാശപ്പെടുന്നത്. ഉറൂസിന്റെ ഭാഗമായി താജ്മഹലിൽ സൗജന്യപ്രവേശനംഅനുവദിക്കുന്നതിനെതിരെയും ഉറൂസ് നടത്തുന്നത് തടയാൻ കോടതി നിരോധന ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദുമഹാസഭ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഉറൂസിനെതിരെ കാലങ്ങളായി എതിർപ്പറിയിച്ചിരുന്ന ഹിന്ദു മഹാസഭ ഇപ്പോൾ ഈ വിഷയം കോടതിക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ്. കേസിൽ മാർച്ച് നാലിന് കോടതി വാദം കേൾക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക