ഉണക്കമുന്തിരി പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂടുവാന്‍ ഉപയോഗിക്കുന്നതാണെന്നാണ് നമ്മുടെ അറിവ്. കറുത്ത നിറത്തിലും ഇളം മഞ്ഞ നിറത്തിലും ഉണക്കമുന്തിരി ലഭിയ്ക്കുകയും ചെയ്യും.
ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്. ഇതല്ലാതെ പല ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിക്കുണ്ട്.
ഇതില്‍ വൈറ്റമിന്‍ ബി കോംപ്ലക്സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഉണക്കമുന്തിരി വളരെ നല്ലതാണ്.
ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയിലുണ്ട്. ഇത് പല്ലുകളില്‍ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക