പണ്ടൊക്കെ മിക്ക വീടുകളിൽ കുടിവെള്ളം നിറച്ച് വെച്ചിരുന്നത് ചെമ്പ് പാത്രങ്ങളിലായിരുന്നു. എന്നാൽ ഇന്ന് തിരക്കേറിയ ജീവിതത്തിൽ പലരും കുടിവെള്ളം സൂക്ഷിക്കാൻ പ്ലാസ്റ്റിക് കുപ്പികളും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ആരോഗ്യകരമായി നോക്കിയാൽ കുടിവെള്ളം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായത് ചെമ്പ് പാത്രങ്ങളാണ്.
ചെമ്പിന് ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ്, ആന്റി കാർസിനോജനിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ചെമ്പുപാത്രത്തിൽ എട്ടുമണിക്കൂറെങ്കിലും സൂക്ഷിച്ചശേഷം വേണം വെള്ളം കുടിക്കാൻ.
ചെമ്പ് വെള്ളത്തിലേക്ക് അരിച്ചിറങ്ങുകയും (ഒലിഗോഡൈനാമിക് എഫക്ട് എന്നാണ് ഈ പ്രക്രിയയ്ക്ക് പേര്) ഈ വെള്ളം കുടിക്കുമ്പോൾ ചെമ്പിന്റെ ആരോഗ്യഗുണങ്ങൾ ലഭിക്കുകയും ചെയ്യും.
ആയുർവേദം പറയുന്നത് വാത കഫ പിത്ത ദോഷങ്ങൾ അകറ്റാൻ ഏറ്റവും മികച്ച മാർഗ്ഗം ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുക എന്നതാണ്.
ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷിയും ദഹനവും ശക്തിപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കുക, സന്ധിവേദന വേദന, കൊളസ്ട്രോൾ, ഉയർന്ന ബിപി എന്നിവയ്ക്കും ഈ വെള്ളം ഗുണം ചെയ്യും.
ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിച്ചാൽ, വൃക്ക, കൊളസ്ട്രോൾ, വിളർച്ച തുടങ്ങിയ രോഗങ്ങൾ ഒരിക്കലും നേരിടേണ്ടിവരില്ല.
കാൻസർ കോശങ്ങളെ വളരാൻ സഹായിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചെമ്പിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളുമായി പോരാടുന്നതിലൂടെ ഇത് ക്യാൻസറിനെ തടയാൻ സഹായിക്കുന്നു.
നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസം ഉണ്ടെങ്കിൽ, നിങ്ങൾക്ക് സ്ഥിരമായി ചെമ്പ് പാത്രങ്ങളിൽ നിന്നുള്ള കുടിവെള്ളം കുടിക്കുന്ന കാര്യം പരിഗണിക്കാം.
ചെമ്പ് ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾക്കും അണുബാധകൾ അകറ്റുവാനുള്ള കഴിവിനും പേരുകേട്ടതാണ്.
മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ ഈ ഗുണങ്ങൾ സഹായിക്കുന്നു. മാത്രമല്ല, ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.
ജരാനര അകറ്റുന്നു. മുഖത്തും കഴുത്തിലുമെല്ലാം ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നത് പ്രായമാകലിന്റെ ലക്ഷണമാണ്. എന്നാൽ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള ചെമ്പ് രക്ഷയ്ക്കെത്തും.
ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. പുതിയ ആരോഗ്യമുള്ള കോശങ്ങളുടെ നിർമിതിയിൽ സഹായിക്കുന്നു. പഴയ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. അങ്ങനെ പ്രായമാകൽ സാവധാനത്തിലാക്കുന്നു.
ചെമ്പ് പാത്രത്തിൽ സൂക്ഷിക്കുന്ന വെള്ളം ശരീരത്തിന് ഗുണം ചെയ്യുമെങ്കിലും അത് ശരിയായ രീതിയിൽ വിനിയോഗിക്കണം. അതായത് ചെമ്പ് പത്രത്തില്‍ നിന്ന് വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
നിങ്ങൾ ദിവസം മുഴുവൻ ഒരു ചെമ്പ് കുപ്പിയിലോ പാത്രത്തിലോ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നതെങ്കിൽ, അത് നിങ്ങളുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം കൂടുവാന്‍ ഇടയാക്കും.
ഇത് കഠിനമായ ഓക്കാനം, തലകറക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും കരൾ, വൃക്ക എന്നിവയുടെ തകരാറിന് കാരണമാവുകയും ചെയ്യും. അധിക അളവിൽ ചെമ്പ് വെള്ളത്തിൽ കലർന്നാൽ, അത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം.
പലപ്പോഴും, ആരോഗ്യഗുണങ്ങൾക്കായി രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം/ തേന്‍ വെള്ളം എന്നിവ ആളുകള്‍ കുടിക്കാറുണ്ട്, എന്നാൽ, ഇത്തരം വെള്ളം ഒരു കാരണവശാലും ചെമ്പ് ഗ്ലാസിൽ കുടിയ്ക്കരുത്. കാരണം, നാരങ്ങയിൽ കാണപ്പെടുന്ന ആസിഡ് ചെമ്പുമായി പ്രതിപ്രവർത്തിക്കുന്നു. ഇത് ആരോഗ്യം മോശമാകാന്‍ കാരണമാകും.
ഓരോ ഉപയോഗത്തിനും ശേഷം ചെമ്പ് പാത്രങ്ങള്‍ / കുപ്പികള്‍ ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകുക. കൂടാതെ, 30 ദിവസത്തിലൊരിക്കൽ ഉപ്പും നാരങ്ങയും ഉപയോഗിച്ച് ഈ കുപ്പികള്‍ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഇത് ഓക്സിഡേഷൻ സ്റ്റെയിനിംഗ് തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക