ബജറ്റ് അവതരണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റേത് ഒരു സൂരോദ്യയ സമ്പദ്ഘടനയാണ്. എട്ട് വര്‍ഷം മുന്‍പ് നാം കണ്ട കേരളമല്ല ഇന്നത്തെ കേരളം.
കേന്ദ്രത്തെ രൂക്ഷമായ ഭാഷയിലാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന് ശത്രുതാ മനോഭാവമാണെന്ന് ധനമന്ത്രി വിമർശിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം കേന്ദ്രം സംസ്ഥാനത്ത് ഏര്‍പ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനാകില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക