പുതിയ സ്കൂട്ടർ വേരിയൻറ് വിപണിയിൽ അവതരിപ്പിച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല. S1X സീരിസിലെ S1X (4kWh) ആണ് പുതിയ വേരിയൻറ്. സബ്സിഡിയും ഉൾപ്പെടെ 1,09,999 രൂപയാണ് സ്കൂട്ടറിൻറെ പ്രാരംഭ വില.
S1X ലൈനപ്പിലെ നാലാമത്തെ മോഡലാണിത്, S1X (3kWh), S1 X (2kWh), S1 X+ (3kWh) വേരിയൻ്റുകളാണ് സീരിസിലെ മറ്റ് മോഡലുകൾ.
4kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഈ പുതിയ വേരിയൻ്റിൽ, കമ്പനി നൽകിരിക്കുന്നത്. ഒറ്റ ചാർജിൽ 190 കിലോമീറ്റർ റേഞ്ചാണ് സ്കൂട്ടറിന് കമ്പനി അവകാശപ്പെടുന്നത്.
സീരിസിലെ ടോപ് വേരിയൻറായ S1X+ൽ 3kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ ഒറ്റ ചാർജിൽ 151 കിലോമീറ്റർ വരെയാണ് റേഞ്ച് ലഭിക്കുന്നത്.
S1X (4kWh) വേരിയൻ്റിൽ, കമ്പനി 6kW ഇലക്ട്രിക് മോട്ടോർ നൽകിയിട്ടുണ്ട്, ഇതിൻ പ്രകാരം വാഹനത്തിൻറെ ഉയർന്ന വേഗത മണിക്കൂറിൽ 90 കി.മീ ആണ്.
3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കി.മീ വരെ പിന്നിടും. 4.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളും ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും സ്കൂട്ടറിലുണ്ട്. ഏപ്രിൽ മുതൽ സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക