കർണ്ണാടകയിലെ ട്രെക്കിങ്ങുകൾക്കും വനത്തിലേക്കുള്ള യാത്രകൾക്കും ഓണ്‍ലൈൻ ബുക്കിങ് നിർബന്ധമാക്കി. ട്രെക്കിങ് പോയിന്റിൽ ചെന്നുള്ള ബുക്കിങും ട്രെക്കിങ് അനുമതി തേടലും നിർത്തലാക്കി.
സംസ്ഥാനത്തെ എല്ലാ ട്രെക്കിങ് ഇടങ്ങളിലേക്കും ഉള്ള ഓഫ്ലൈൻ ബുക്കിങ് നിർത്തിവെച്ചതായി കർണ്ണാടക വനംവകുപ്പ് അറിയിച്ചു.
കർണ്ണാടക വനം വന്യ ജീവി പരിസ്ഥിതി വകുപ്പില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു മാത്രമേ ഇനി കര്‍ണാടകയിലെ ട്രക്കിങ് പോയിന്റുകളിൽ യാത്ര നടത്താൻ അനുവദിക്കൂ.
റിപ്പബ്ലിക് ദിനത്തിലും അതിന്റെ ഭാഗമായ നീണ്ട വാരാന്ത്യത്തിലും കർണ്ണാടകയിലെ പ്രധാനപ്പെട്ട ട്രെക്കിങ് കേന്ദ്രങ്ങളിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന കുമാരപർവ്വത കൊടുമുടി സ്ഥിതി ചെയ്യുന്ന പുഷ്പഗിരി വന്യജീവി സങ്കേതത്തിലെ കഴിഞ്ഞയാഴ്ച 4,000 ട്രക്കർമാർ ആണ് എത്തിച്ചേർന്നത്.
പാരിസ്ഥിതികമായി ദുർബലമായ പ്രദേശത്ത് ഇത്രയധികം സന്ദർശകർ എത്തിയതിനെ തുടർന്ന് വലിയ വിമർശനം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ഓണ്‍ലൈൻ ബുക്കിങ് നിർബന്ധമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക