ഉത്തരാഖണ്ഡ്: ഏക സിവില്‍ കോഡ് ബില്‍ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭയോഗമാണ് വിദഗ്ധ സമിതി നല്കിയ റിപ്പോർട്ടിന് അംഗീകാരം നല്‍കിയത്.
വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് ഇതിനായി ചേരുന്നത്. ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സർക്കാർ വിളിച്ചിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം സംസ്ഥാനങ്ങളും യു സി സി നടപ്പിലാക്കാനുള്ള നീക്കത്തിലാണ്.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചിരുന്നു.
അതേസമയം, ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ സഭയിൽ പ്രതിഷേധം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക