വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ ട്രെയിനുകൾ മാർച്ച് മാസത്തോടെ രാജ്യത്ത് പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രാരംഭ ഘട്ടത്തിൽ പത്ത് സെറ്റ് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്.
വന്ദേ ഭാരതിന്റെ ചെയർ കാർ മോഡലുകൾ രാജ്യത്തെ 39 റൂട്ടുകളിലായി നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഡൽഹി – മുംബൈ, ഡൽഹി – ഹൗറ, ഡൽഹി – പാട്ന എന്നീ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലെ രാത്രികാല യാത്രകളിലാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആദ്യ സർവീസുകൾ നടത്തുക.
ഏപ്രിൽ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ആദ്യ സെറ്റ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് സമ്പൂർണ സർവീസ് നടത്തുമെന്നാണ് വിവരം. ഈ വർഷം ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം റെയിൽവേ ആരംഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക