ഐശ്വര്യ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ലാൽ സലാ’മിന് ആശംസകൾ അറിയിച്ച് ഭർത്താവും നടനുമായ ധനുഷ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വൻ സ്വീകാര്യത ലഭിച്ച ട്രെയിലറിന് നിരവധി പേർ ആശംസകൾ അറിയിച്ചിരുന്നു.
സ്പോർട്സ് ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ രജനികാന്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും ലാൽ സലാമിൽ അഭിനയിക്കുന്നുണ്ട്.
വിഷ്ണു വിശാലാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. പൊങ്കൽ റിലീസായി വരാനിരുന്ന ചിത്രം ഫെബ്രുവരി 9-നാണ് തീയേറ്ററുകളിലെത്തുന്നത്.
നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക