കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ നാരങ്ങാവെള്ളം ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കണം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ നാരങ്ങാവെള്ളം ചൂടിൽ നിന്ന് ശരീരത്തിന് ആശ്വാസം നൽകുകയും വയറിന് കുളിർമ നൽകുകയും ചെയ്യും.
നാരങ്ങാവെള്ളം തയ്യാറാക്കുന്നതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര് മുഴുവനായി പിഴിഞ്ഞൊഴിക്കാം. ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. ഒന്നോ രണ്ടോ ഏലയ്ക്ക തൊലി കളഞ്ഞെടുത്തത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് തണുത്ത വെള്ളം ചേർത്ത് കൊടുക്കാം.
അല്പം പാൽപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് അടിച്ചെടുക്കണം. ഒരു സെർവിങ് ഗ്ലാസിലേക്ക് ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ കുതിർത്തെടുത്ത കസ്കസ് കൂടി ചേർത്തു കൊടുക്കാം. നാരങ്ങാ വെള്ളത്തിന് രുചി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക