നടൻ വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തിന് ആശംസകളറിയിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. വിജയ്യുടെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘വാഴ്ത്തുക്കള്‍’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു നടൻ.
പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, അനിരുദ്ധ് രവിചന്ദർ, സംവിധായകൻ അറ്റ്ലീ, കാർത്തിക് സുബ്ബരാജ് തുടങ്ങി നിരവധിപ്പേർ വിജയ്ക്ക് ആശംസകൾ നേർന്നിരുന്നു. പുതിയ തുടക്കം വിജയകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് നടൻ രാഘവ ലോറൻസും എക്സിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു താൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നുവെന്ന പ്രഖ്യാപനം വിജയ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ദളപതി 69 ആയിരിക്കും വിജയ്യുടെ അവസാന ചിത്രം. നിലവിൽ ചിത്രീകരണത്തിൽ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കുമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക