സ്നാപ്പ് ഡ്രാഗൺ 6 ജെൻ ചിപ്പ് സെറ്റോടു കൂടിയ പുതിയ 12 പ്രോ 5 ജി മോഡൽ വിപണിയിൽ അവതരിപ്പിച്ച് ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ റിയൽമി. 67 വാട്ട്സ് സൂപ്പർ വൂക് ചാർജിങ് 5000 എം എ എച്ച് ബാറ്ററി, ഡോൾബി അറ്റ്മോസ്, 50 എംപി സോണി ഐ എം എക്സ് 882 മെയിൻ ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 32 എംപി സോണി ഐ എം എക്സ് 709 ടെലി ഫോട്ടോ ക്യാമറ എന്നി സവിശേഷതകളുമായാണ് പുതിയ 12 പ്രോ 5ജി മോഡൽ റിയൽമി അവതരിപ്പിച്ചിരിക്കുന്നത്.
8 ജിബി മുതൽ 128 ജിബി വരെയുള്ള മോഡലിന് 25,999 രൂപയും 8 ജിബി മുതൽ 256 ജിബി വരെയുള്ള മോഡലിന് 26,999 രൂപയുമാണ് വില വരുന്നത്. നിരവധി സവിശേഷതകളുമായി വിപണിയിൽ അവതരിപ്പിച്ച ഫോൺ സബ് മറൈൻ ബ്ലൂ, നാവിഗേറ്റർ ബീജ് നിറങ്ങളിൽ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക