കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരമാണ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ലഭിച്ചത്. കവിത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്താണ് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് റഫീഖ് അഹമ്മദിനെ തെരഞ്ഞെടുത്തത്.
2024 മാർച്ച് 31ന് കടമ്മനിട്ട രാമകൃഷ്ണന്റെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാര തുകയായ 55,555 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം റഫീഖ് അഹമ്മദിന് സമ്മാനിക്കും. കടമ്മനിട്ട ഫൗണ്ടേഷൻ പ്രസിഡന്റ് എം എ ബേബിയാണ് പുരസ്കാരം റഫീഖ് അഹമ്മദിന് സമ്മാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക