നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു. നസ്ലിനും മമിത ബൈജുവുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
ഫെബ്രുവരി 9 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പ്രമോ സോംഗ് പുറത്തുവന്നു. ‘തെലങ്കാന ബൊമ്മലു’ എന്ന് തുടങ്ങുന്ന ഒരു ഫാസ്റ്റ് നമ്പറാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഗായകൻ മാർക്കോസ് ആലപിച്ചിരിക്കുന്ന സിനിമാ ഗാനം കൂടിയാണ് ഇത്. ഹുസൈൻ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിക്കുന്നത്.
ഹൈദരാബാദ് പശ്ചാത്തലത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മാത്യു തോമസും എത്തുന്നുണ്ട്.
അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, ശ്യാം മോഹൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക